
എനിക്ക് കാൻസർ, ചികിത്സയ്ക്കായി പണം പാഴാക്കരുത്’: ഭാര്യയെ വെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്ത് ഭർത്താവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാസിയാബാദ്∙ ഡൽഹിക്കു സമീപം ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു ശേഷം ഭർത്താവ് ചെയ്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കുൽദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അർബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കുൽദീപ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാൻസറിനെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഒരുമിച്ചു ജീവിക്കാൻ പ്രതിജ്ഞയെടുത്തതിനാലാണ് താൻ ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്നും ഇതു തന്റെ മാത്രം തീരുമാനമാണെന്നും കുൽദീപ് കത്തിൽ വ്യക്തമാക്കി. പൊലീസ് സംഘം സംഭവസ്ഥലത്തുനിന്നു തോക്ക് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)