
ഗാസിയാബാദ്: 46 കാരന് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഗാസിയാബാദിലാണ് അതിദാരുണമായ സംഭവം നടന്നത്. ക്യാന്സര് ബാദിതനായിരുന്ന കുല്ദീപ് ത്യാഗിയും ഭാര്യ അന്ഷു ത്യാഗിയുമാണ് മരിച്ചത്. ഇരുവരും മരിച്ചുകിടന്ന മുറിയില് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
‘എനിക്ക് ക്യാന്സറാണ്. ആര്ക്കും അതിനെ പറ്റി അറിയില്ല. ഇതില് നിന്നും ഒരതിജീവനം ഇനി ഉണ്ടാവുമോ എന്ന് അറിയില്ല. എല്ലാം അനിശ്ചിതത്വത്തിലാണ്. ചികിത്സയ്ക്കു വേണ്ടി പണം ചിലവാക്കുന്നതിന് എനിക്ക് താല്പര്യമില്ല. ഞാന് എന്റെ ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു. കാരണം ഞങ്ങള് എന്നും ഒന്നിച്ചായിരിക്കാന് തീരുമാനിച്ചിട്ടുണ്ട്. ഇത് എന്റെ തീരുമാനമാണ്. ഈ തീരുമാനത്തില് ആരേയും പ്രത്യേകിച്ച് എന്റെ മക്കളെ കുറ്റപ്പെടുത്തരുത്’ എന്നാണ് ആത്മഹത്യാ കുറിപ്പില് കുല്ദീപ് എഴുതിയിരിക്കുന്നത്. ഇവര്ക്ക് രണ്ട് ആണ്മക്കളാണ്. റിട്ടയേര്ഡ് പട്ടാളക്കാരനായ കുല്ദീപിന്റെ അച്ഛനും ഇവര്ക്കൊപ്പമാണ് താമസം.
ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത്. തന്റെ റിവോള്വര് ഉപയോഗിച്ച് കുല്ദീപ് ആദ്യം ഭാര്യയെ വെടിവെച്ചു. തുടര്ന്ന് സ്വയം വെടിയുതിര്ത്തു. വെടിയൊച്ച കേട്ട് കുട്ടികള് റൂമിലേക്ക് ഓടിയെത്തി മാതാപിതാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്ന്ന് പൊലീസ് സ്ഥലത്തെത്തി റിവോള്വര് പിടിച്ചെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]