
‘എന്റെ മുന്നിലിട്ടാണ് കൊന്നത്’: അച്ഛനെ വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ മൊഴി കൊടുത്ത് 9–ാം ക്ലാസുകാരൻ
കോട്ടയം ∙ അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി. പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയാണ്, മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നു മകൻ കോടതിയിൽ പറഞ്ഞത്.
കേസ് 21നു കോടതി വീണ്ടും പരിഗണിക്കും.
Kerala
അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്.
2021 ഡിസംബർ 14ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്-48) ആണു കൊല്ലപ്പെട്ടത്.
ഭാര്യ റോസന്ന (45) ആണു പ്രതി. LISTEN ON പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്.
ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]