
പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയും ആവേശവും ജനിപ്പിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ. റിലീസിന് മുൻപ് തന്നെ 50 കോടി ക്ലബ്ബിലടക്കം ഇടം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നടത്തിയത് വൻ വേട്ടയായിരുന്നു.
ഇടയ്ക്ക് വിവാദങ്ങൾ കടന്നുവന്നെങ്കിലും അവയെ എല്ലാം തരണം ചെയ്യാൻ എമ്പുരാന് സാധിച്ചിരുന്നു. ഔദ്യോഗിക വിവരം പ്രകാരം 250 കോടിയാണ് എമ്പുരാന്റെ കളക്ഷൻ.
എമ്പുരാൻ വന്നതോടെ തിയറ്ററുകളിലേക്ക് ആളുകൾ തിരിച്ചു വന്നുവെന്ന് പറയുകയാണ് ഷേണായിസ് തിയറ്ററുടമ സുരേഷ് ഷേണായ്. “എമ്പുരാൻ വന്നതോടെ തിയറ്ററുകളിലേക്ക് ആൾക്കാർ തിരിച്ചുവന്നു. കാരണം ഫെബ്രുവരി മാർച്ചൊക്കെ മോശമായിരുന്നു.
അത് വച്ചു നോത്തുമ്പോൾ എമ്പുരാന് ഒരു ഓളം ക്രിയേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എക്സ്ട്രാ ഓർഡിനറി കളക്ഷനും കിട്ടി.
വിഷുവിന് റിലീസ് ചെയ്ത മൂന്ന് സിനിമയ്ക്കും നല്ല പ്രതികരണമാണ് കാരണുന്നത്. എന്തുതന്നെ ആയാലും ആളുകൾ തിയറ്ററുകളിലേക്ക് വലിയ തോതിൽ വരാൻ തുടങ്ങി.
ആഢംബരമായിട്ടുള്ള സിനിമകൾ വേണമെന്നില്ല. സിമ്പിളായിട്ടുള്ള സിനിമകൾ നല്ലപോലെ അവതരിപ്പിച്ചാൽ ആളുകൾ വരും”, എന്നാണ് സുരേഷ് പറഞ്ഞത്.
ദ ക്യു സ്റ്റുഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിറ്റടിക്കാൻ നാനി, ഒപ്പം ചേർന്ന് ദുൽഖറും; ‘ഹിറ്റ് 3’ മെയ് 1 മുതൽ തിയറ്ററുകളിൽ “എമ്പുരാൻ 250 കോടിയാണോ 100 കോടിയാണോ നേടിയതെന്ന് ഞങ്ങൾക്ക് അറിയില്ല.
പക്ഷേ മലയാള സിനിമയിലൊരു റെക്കോർഡ് ക്രിയേറ്റ് ചെയ്യാൻ എമ്പുരാന് സാധിച്ചിട്ടുണ്ട്. ആദ്യവാരം തന്നെ റെക്കോർഡ് കളക്ഷനാണ്.
മൂന്നും നാലും ആഴ്ചയിൽ നേടുന്ന കളക്ഷനാണ് ആ ഒരാഴ്ചയിൽ മാത്രം നേടിയത്. അതിന് കാരണം എമ്പുരാൻ റിലീസ് ചെയ്യുമ്പോൾ വേറെ റിലീസുകളൊന്നും ഇല്ല.
കേരളത്തിലെ 700 സ്ക്രീനുകളിൽ 600ഓളം സ്ക്രീനുകളിൽ എമ്പുരാൻ പ്രദർശിപ്പിച്ചു. എക്സ്ട്രാ ഓർഡിനറി ബുക്കിങ്ങും ആയിരുന്നു.
250 കോടി ലഭിച്ചു എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല. അങ്ങനെ ആണെങ്കില് അതിലൊരു 1/3 ടാക്സിനായി മാറ്റിവയ്ക്കാം.
അത് കഴിഞ്ഞ് വരുന്നത് എത്രയാണോ അതിന്റെ 50 ശതമാനം നിർമാതാവിന് പോകും”, എന്നും സുരേഷ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]