
കൊച്ചി: ഹൈക്കോടതി അഭിഭാഷകന് പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിൽ പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മൂവാറ്റുപുഴ സ്വദേശി ജോണ്സണ് ജോയിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസിൽ പ്രതിയായ പിജി മനു ജാമ്യത്തിൽ കഴിയവേയാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിജി മനു മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും ജോൺസൺ ആണ്.
നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സൻ്റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. പ്രതിയുടെ നിരന്തര വേട്ടയാടലാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. സുഹൃത്തുക്കൾ വഴിയും ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]