
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകനെ ലഹരി മാഫിയാ സംഘം ആക്രമിച്ചു. കട്ടിപ്പാറ വേണാടി സ്വദേശി മുഹമ്മദിനാണ് (51) പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘത്തിൽപ്പെട്ട മൂന്നുപേർ ചേർന്ന് പ്രദേശത്തെ മസ്ജിദിന്റെ കോമ്പൗണ്ടിൽ വെച്ചാണ് ആക്രമിച്ചത്.
പ്രതികളിൽ ഒരാളായ പ്രമോദ് എന്നയാളുടെ വീട്ടിൽ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന സംശയത്താൽ വീട്ടിൽ എത്തിയ അപരിചിതനെക്കുറിച്ച് കഴിഞ്ഞ 26-ാം തീയ്യതി ലഹരി വിരുദ്ധ സമിതി പൊലീസിൽ അറിയിക്കുകയും, പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം പ്രമോദ് പല തവണ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായി മുഹമ്മദ് പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ 28-ാം തിയ്യതി താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമായാണ് ബുധനാഴ്ച രാത്രി ഏട്ടു മണിയോടെ പള്ളിയിൽ നിന്ന് പുറത്തിറങ്ങി നിൽകകുമ്പോൾ മുഹമ്മദിനു നേരെ അക്രമമുണ്ടായത്. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന ലിജേഷ് കെ എന്നയാളെ പോലീസ് പിടികൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]