
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തുന്നവർക്ക് ഓഫർ നൽകാനൊരുങ്ങി ഹോട്ടലുടമകൾ. ദില്ലിയിലെ കരോൾബാഗിലെയും നജഫ്ഗഡിലെയും ഹോട്ടലുകളും റെസ്റ്റോറൻ്റുകളുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആളുകൾക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 20 ശതമാനം ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വോട്ടുചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വ്യത്യസ്ഥ രീതിയുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്. മെയ് 25 നാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിരലിൽ മഷി അടയാളം കാണിച്ചാൽ വോട്ടർമാർക്ക് ഈ ഓഫർ ലഭിക്കും.
കരോൾ ബാഗിലെ ലോഡ്ജിംഗ് ഹൗസ് ഓണേഴ്സ് അസോസിയേഷനും ദില്ലി ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനുമാണ് ഇത്തരത്തിലുള്ള ഒരു ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. വോട്ടവകാശം വിനിയോഗിക്കുന്ന ആളുകൾക്ക് അവരുടെ സർവ്വീസുകളിൽ 20 ശതമാനം ഇളവാണ് പ്രഖ്യാപനം. “ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനായി എംസിഡിയുടെ പൊതുജനാരോഗ്യ വകുപ്പ് കരോൾ ബാഗ് പ്രദേശത്തെ വ്യാപാരികളോട് ആകർഷകമായ ഓഫറുകളുമായി മുന്നോട്ട് വരാനാണ് ആവശ്യപ്പെടുന്നത്”- ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് മിശ്ര പറഞ്ഞു. ഈ പ്രത്യേക ഓഫർ വാഗ്ദാനം ചെയ്യുന്നതിലൂടെ, കൂടുതൽ ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും നമ്മുടെ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്ക് വഹിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നീ എന്റെ കഴിഞ്ഞ അഞ്ച് പടവും കണ്ടിട്ടില്ലെന്ന് തോന്നുന്നു’; സ്വയം ട്രോളി നിവിന്, വീഡിയോ വൈറല് https://www.youtube.com/watch?v=Ko18SgceYX8 Last Updated Apr 17, 2024, 9:08 AM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]