
കോട്ടയം ജില്ലയിൽ നാളെ (18/04/2024) പാലാ, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (18/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന east west, തുരുത്തിപ്പള്ളി , കാന, മന്നത്തുകടവ്, ടപ്പിയോക്ക, നിറപറ എച്ച് ടി,തൂപ്രം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 18/4/2024 ന് രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 2:00 മണി വരെയും. ഉദയാ , നിറപറ, മുളക്കാംതുരുത്തി 1,2, യൂദാപുരം, ശാസ്താങ്കൽ , വെള്ളെകളം.എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2:00 മണി മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (18/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ എച്ച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ , കടപുഴ, നരിമറ്റം, മങ്കൊമ്പ്പള്ളി, അഞ്ചു കുട്ടിയാർ,/ചൊവ്വൂർ, വെള്ളറ എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം,പാലൂർപ്പടി ഭാഗത്ത് നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, രാജമറ്റം വട്ടോലി,നെടുമറ്റം മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ(18/04/24) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുന്നത്തുറ ചർച്, കരുണാട്ടുകവല, തിരുവമ്പാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (18.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ എൽ ടി ടച്ചിങ് വെട്ടുന്നതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, നെല്ലാനിക്കാട്ടു പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 18/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]