
മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഒന്നായിരിക്കും പച്ചമുളക്. മിക്കവാറും പച്ചക്കറികളിലെല്ലാം പച്ചമുളക് ആവശ്യമായി വരാറുണ്ട്.
എന്നാൽ, കടകളിൽ നിന്നും വാങ്ങുന്നതിന് പകരം പച്ചമുളക് വീട്ടിൽ വളർത്താവുന്നതേയുള്ളൂ. മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഒന്നായിരിക്കും പച്ചമുളക്.
കടകളിൽ നിന്നും വാങ്ങുന്നതിന് പകരം പച്ചമുളക് വീട്ടില് വളര്ത്താം. പച്ചമുളക് വളർത്താൻ യോജിച്ച സ്ഥലവും അനുയോജ്യമായ മണ്ണും തയ്യാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നല്ല ഗുണമുള്ള മണ്ണ് തന്നെ തിരഞ്ഞെടുക്കണം.
നീർവാർച്ചയുള്ള മണ്ണ് വേണം തെരഞ്ഞെടുക്കാൻ. കംപോസ്റ്റും ചേർത്ത് മണ്ണ് തയ്യാറാക്കാം. രണ്ട് മൂന്ന് ദിവസം ഈ മണ്ണ് വെയിലത്ത് വയ്ക്കാം.
ശേഷം 2-3 ഇഞ്ച് ആഴത്തിൽ വിത്ത് നടാം. നട്ടയുടനെ തന്നെ രണ്ട് കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇടയ്ക്കിടയ്ക്ക് വെള്ളം നനയ്ക്കാൻ ശ്രദ്ധിക്കണം.
മണ്ണ് വരണ്ടുപോകരുത്. സൂര്യപ്രകാശം കിട്ടുന്നിടത്ത് വേണം തൈ നട്ടിരിക്കുന്ന പാത്രം വയ്ക്കാൻ. പക്ഷേ, കഠിനമായ സൂര്യപ്രകാശം ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ചെടിക്കരികിലായി കള വളരുന്നുണ്ടെങ്കിൽ അത് മുടങ്ങാതെ പറിച്ച് കളയാൻ ശ്രദ്ധിക്കണം. ഒരുമാസം കഴിയുമ്പോൾ തന്നെ പച്ചമുളക് പറിച്ചെടുക്കാൻ പറ്റും.
കത്രികയുപയോഗിച്ച് കട്ട് ചെയ്തെടുക്കാൻ ശ്രദ്ധിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]