
പടക്കം ചില്ലറക്കാരനല്ല. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണിയാവും. പടക്കം പൊട്ടുന്നതും, ആളുകൾ പേടിച്ചോടുന്നതുമായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. എന്നാൽ, അതിനെയെല്ലാം വെല്ലുന്ന ഒരൊന്നൊന്നര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Kartik Meena എന്ന യൂസറാണ്. എന്തോ ഒരു ആഘോഷം നടക്കുകയാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കുറേ യുവാക്കൾ ഡാൻസൊക്കെ കളിച്ച് തിമിർക്കുകയാണ്. പടക്കവും പൊട്ടിക്കുന്നുണ്ട്. മൊത്തം വൈബോട് വൈബ്. അതിനിടയിൽ ഒരു യുവാവ് പടക്കം വച്ചിരിക്കുന്ന ഒരു പെട്ടിയെടുത്ത് തലയിൽ വയ്ക്കുന്നുണ്ട്.
തലയിൽ വച്ചിടത്തു നിന്നും പടക്കം പൊട്ടുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ആരും അതിന് അത്ര പ്രാധാന്യം കൊടുക്കുന്നൊന്നുമില്ല. അവർ വീണ്ടും ഡാൻസ് തുടരുകയാണ്. പടക്കപ്പെട്ടി തലയിൽ വച്ചിരിക്കുന്ന യുവാവും ഡാൻസ് കളിക്കുന്നുണ്ട്. എന്നാൽ, പിന്നീട് സംഭവിക്കുന്നത് അല്പം ഭയപ്പെടുത്തുന്ന കാര്യമാണ്, അങ്ങേയറ്റം അപകടകരമായ കാര്യവും.
യുവാവിന്റെ തലയിൽ വച്ചിരുന്ന പെട്ടിയിൽ നിന്നും ഓരോ പടക്കമായി പൊട്ടുന്നിടത്ത് നിന്നും അയാളുടെ വസ്ത്രത്തിലേക്ക് തീപ്പിടിച്ചു. പിന്നീട്, എല്ലാം കൂടി ഒരുമിച്ച് പൊട്ടുകയാണ്. അതോടെ ഭയന്ന യുവാവ് പെട്ടിയും അവിടെയിട്ട് ഓടാൻ ശ്രമിക്കുന്നത് കാണാം. അപ്പോഴേക്കും പടക്കമെല്ലാം കൂടി ഒരുമിച്ച് പൊട്ടാൻ തുടങ്ങിയിരുന്നു. യുവാവ് മാത്രമല്ല. അയാൾക്കൊപ്പമുണ്ടായിരുന്ന എല്ലാവരും ഭയന്ന് അപ്പോഴേക്കും ഓടിയിരുന്നു.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. പടക്കം കൊണ്ട് അഭ്യാസപ്രകടനം നടത്തുമ്പോൾ ശ്രദ്ധയാവാം എന്നാണ് പലരും കമന്റുകൾ നൽകിയത്.
പടക്കം ചില്ലറക്കാരനല്ലെന്നും അനേകങ്ങളുടെ ജീവൻ തന്നെ ഇല്ലാതാക്കാനാവുന്ന അപകടകാരിയാണ് എന്നും മറക്കാതിരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Apr 17, 2024, 10:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]