
ഏറ്റവും പുതിയ ഫാഷനോടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് നയൻതാര.നായന്‍താരയുടെ ഫാഷൻ സെൻസിന് തന്നെ പ്രത്യേക ഫാന്‍ബേസ് ഉണ്ട് എന്നതാണ് ശരി.
പുതിയ ചിത്രങ്ങള്‍
ഏറ്റവും പുതിയ ഫാഷനോടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് നയൻതാര.നായന്‍താരയുടെ ഫാഷൻ സെൻസിന് തന്നെ പ്രത്യേക ഫാന്‍ബേസ് ഉണ്ട് എന്നതാണ് ശരി. ഇപ്പോള്‍ നയൻതാര സാരിയിലുള്ള പുതിയ ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതെല്ലാം തന്നെ വൈറലാണ്.
അതീവ സുന്ദരി
ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്റെ ഗംഭീര പ്രശംസകളാണ് ലഭിക്കുന്നത്. സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ നയന്‍താരയുടെ പോസ്റ്റിന് അടിയില്‍ കമന്റ് ചെയ്യുന്നു.
അതിമനോഹരമായ ആഭരണങ്ങൾ
നയൻതാര അതിമനോഹരമായ ആഭരണങ്ങൾ അടക്കമാണ് മനോഹരമായ സാരി ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മിനിമലിസ്റ്റിക് മേക്കപ്പും കാജലും നയന്‍സ് ഇട്ടിട്ടുണ്ട്. ഒരു ബണ്ണും പേൾ സ്റ്റഡ് കമ്മലും ഉപയോഗിച്ചിട്ടുണ്ട്.
“എലഗൻ്റ്”
കമൻ്റ് സെക്ഷനിൽ ആരാധകർ സ്നേഹം വാരി വിതറുകയാണ്. ആരാധകരിൽ ഒരാൾ എഴുതി, “എലഗൻ്റ്” എന്നും. മറ്റൊരാൾ “ഓൾഡ് ഈസ് ഗോൾഡ്” എന്നും എഴുതിയിട്ടുണ്ട്.
ഡിയർ സ്റ്റുഡൻ്റ്സ്
നയൻതാര തൻ്റെ ലവ് ആക്ഷൻ ഡ്രാമയുടെ സഹനടനായ നിവിൻ പോളിയ്ക്കൊപ്പം ഡിയർ സ്റ്റുഡൻ്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് നയന്‍സ്. ഒരു മോഷൻ പോസ്റ്ററിലൂടെ ഈ പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു.
ഡിയർ സ്റ്റുഡൻ്റ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്നു. പോളി ജൂനിയർ പിക്ചേഴ്സ്, കർമ്മ മീഡിയ നെറ്റ്വർക്ക് എൽഎൽപി, റൗഡി പിക്ചേഴ്സ്, അൾട്രാ എന്നിവയുടെ ബാനറിലാണ് ഇത് നിർമ്മിക്കുന്നത്. മുജീബ് മജീദാണ് സംഗീതം.