
ദില്ലി: ഇറാന്, ഇസ്രായേല്‍ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര് ഇന്ത്യൻ എംബസികളില്‍ രജിസ്റ്റർ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രസ്തുത രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാര് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യാത്രകള്‍ പരമാവധി പരിമിതപ്പെടെടുത്തുവാനും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Read Also –
ഇസ്രയേൽ ബന്ധമുള്ള കപ്പലിലെ ഇന്ത്യാക്കാരെ തടഞ്ഞുവച്ചതല്ല, മോശം കാലാവസ്ഥ മൂലം നങ്കൂരമിടാനായില്ല: ഇറാൻ അംബാസഡര്‍
ദില്ലി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. നിലവിലെ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോചനം സംബന്ധിച്ച വിഷയത്തിൽ വ്യക്തതയുണ്ടാകും. ഇതിനിടെ കപ്പിലിലെ പാക് പൌരന്മാരെ വിട്ടയക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയത്തെ ഇറാൻ അറിയിച്ചു.കപ്പൽ കമ്പനിയുമായി ചർച്ചചെയ്ത് നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് നടപടികൾ സ്വീകരിക്കാം. നാല് ഫിലപ്പിൻസ് പൌരന്മാരെയും ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി നടപടികൾ തുടങ്ങിയെന്നും ഇറാൻ അറിയിച്ചതായി ഫിലപ്പിൻസ് സർക്കാരിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
Last Updated Apr 17, 2024, 12:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]