

ലഹരിക്കടത്ത് കേസിൽ ദമ്പതികൾക്കും ബന്ധുവിനും 34 വർഷം കഠിന തടവും പിഴയും
മഞ്ചേരി: കൊണ്ടോട്ടി സ്വദേശികളായ ദമ്പതികൾ ഉൾപ്പടെ ബന്ധുവായ യുവാവിൽ നിന്നും 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി 34 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
കൊണ്ടോട്ടി മൊറയൂര്‍ കീരങ്ങാട്ട് തൊടി വീട്ടില്‍ അബ്ദുറഹ്മാന് ഭാര്യ സീനത്ത് ബന്ധു കീരങ്ങാട്ട് തൊടി വീട്ടില്‍ ഉബൈദുല്ല എന്നിവരെയാണ് ശിക്ഷിച്ചത്.
2022 ജൂലൈ 31ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഉബൈദുല്ല പിടിയിലായത്. പുലര്‍ച്ച 1.50ന് മൊറയൂര്‍ വി.എച്ച്.എം ഹയര്‍സെക്കൻഡറി സ്കൂളിന് സമീപത്ത് സ്കൂട്ടര്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ അഞ്ചര കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ദമ്പതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അബ്ദുറഹ്മാന്റെ വീടിനകത്തുനിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍നിന്നുമായി 69.169 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെത്തിയത്. മലപ്പുറം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ അധിക ചുമതലയുണ്ടായിരുന്ന മഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ടി. ഷിജുവും സംഘവുമാണ് പരിശോധന നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]