
കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരിൽ അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യുവാവിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അജോ ജോർജാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്. പ്രകേപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചു. നിലത്തുവീണ വീട്ടമ്മയെ പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
Last Updated Apr 17, 2024, 2:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]