
146 ദിവസങ്ങൾക്കിടയിൽ ഒരു മഴ പോലും ലഭിക്കാതെ വറ്റി വരണ്ട് ഇന്ത്യയിലെ സിലിക്കൺ വാലി. ജലക്ഷാമവും രൂക്ഷമായതോടെ കനത്ത ചൂടിന്റെ പിടിയിലാണ് ബെംഗളുരു നഗരമുള്ളത്. ചൂട് കൊണ്ട് വലഞ്ഞ ബെംഗളുരു നിവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നിരീക്ഷണം. ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ നഗരവാസികളുടെ മേലെ കനിഞ്ഞില്ല.
ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21
ചൂട് കൊണ്ട് വലഞ്ഞ ബെംഗളുരു നിവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം
എൽ നിനോ പ്രതിഭാസം മൂലം രൂക്ഷമായ ചൂട് വടക്കൻ മേഖലയിലേക്ക് നീങ്ങുന്നു, മേഘങ്ങൾ രൂപം കൊള്ളാൻ തടസം, 2023ലെ വരൾച്ചാ സാഹചര്യം നിലനിൽക്കുന്നതിനാൽ മണ്ണിൽ ജലാംശം വളരെ കുറഞ്ഞ നിലയിൽ
കഴിഞ്ഞ 42 വർഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിലെ ശരാശരി താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവാണ് സംഭവിച്ചിട്ടുള്ളത്
കൊടും ചൂടിൽ ജനം വലയുന്നതിനൊപ്പം നഗരത്തിൽ ജലക്ഷാമവും രൂക്ഷമാണ്. ഭൂഗർഭ ജലനിരപ്പിനെയും ബാധിച്ച് കൊടുംചൂട്. വരൾച്ചാ സമാനമായ സാഹചര്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]