
സമരം കടുപ്പിച്ച് ആശാവർക്കർമാർ; സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു, കവാടം അടച്ചുപൂട്ടി പൊലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ ഉപരോധം ആരംഭിച്ചു. സർക്കാരിന്റെ അവഗണനയ്ക്കെതിരെ ആശാവർക്കർമാർ 36 ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ രീതി ഇതോടെ മാറ്റിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്ന് ആശാവർക്കർമാർ എത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായ അവഗണനകളെ തുടർന്നാണ് ആശാ വർക്കർമാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]