
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പിന് ഇന്ന് തുടക്കം. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ആണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ് കാലാവധി.
പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകാന്‍ സാധിക്കും. പിന്നീട് ഇവര്‍ക്ക് മറ്റൊരു വിസയില്‍ രാജ്യത്തേക്ക് തിരികെ എത്താം. കുവൈത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ച് താമസാനുമതി രേഖ സാധുതയുള്ളതാക്കാം. നിയമലംഘകരായ 1.2 ലക്ഷം പേര്‍ക്ക് പ്രയോജനകരമാകുന്നതാണ് ഈ തീരുമാനം. രേഖകൾ കൈവശം ഉള്ളവര്‍ക്ക് നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടികള്‍ പൂർത്തിയാക്കാം. അഥവാ രേഖകൾ ഇല്ലെങ്കില്‍ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം.
Read Also –
ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ ജൂൺ 18 മുതൽ പരിശോധന ശക്തമാക്കുമെന്നുമാണ് അറിയിപ്പ്.
Last Updated Mar 17, 2024, 4:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]