
അബുദാബി: മാര്‍ച്ച് 20 മുതൽ പ്ലസ് വൺ, പ്ലസ് ടു നീറ്റ് യുജി വിദ്യാർഥികൾക്കായി 135 മണിക്കൂർ സൗജന്യ നീറ്റ് പരിശീലന ക്ലാസ്. സാധാരണക്കാരായ കുട്ടികളെ എളുപ്പത്തിലും വേഗത്തിലും ഡോക്ടമാര്‍ ആക്കുക എന്ന ലക്ഷ്യവുമായാണ് ‘ഇൻസ്റ്റന്റ് ഡോക്ടര്‍ സീരീസ്’ എന്ന പേരിൽ ക്ലാസ് സംഘടിപ്പിക്കുന്നത്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സോഷ്യൽ മീഡിയിലൂടെയും സുപരിചിതനായ ഡോ. ഡാനിഷ് സലിമും സംഘവും ചേർന്നാണ് (The Instant Doctor Series) നടത്തുന്നത്.
2024 മാർച്ച് 20 മുതൽ പൂർണ്ണമായും സൗജന്യമായി 135 മണിക്കൂർ ദൈർഘ്യമുള്ള വെബിനാറിലൂടെയാണ് ഡോക്ടറാകുക എന്ന സ്വപ്നത്തിലേക്ക് കുട്ടികളെ അടുപ്പിക്കുന്നത്. കോഴ്സിലൂടെ നീറ്റ് യുജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമക്കാനുള്ള പരിശീലനമാണ് നൽകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡോ. ഡാനിഷിൻറ്റെ നേതൃത്വത്തിലെ ടീം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കഴിഞ്ഞ 10 വർഷത്തെ നീറ്റ് ചോദ്യങ്ങളിലൂടെയാണ് ഈ കോഴ്സ് അവതരിപ്പിക്കുന്നത്.
ആറാം ക്ലാസ് മുതൽ കുട്ടികളുടെ പഠനം എളുപ്പമാക്കാനുള്ള മാർഗ്ഗങ്ങളാണ് ഡോക്ടറിന്റെ ടീം കഴിഞ്ഞ രണ്ട് വർഷമായി ചെയ്യുന്നത്. പരീക്ഷകളിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒരു മിനിറ്റിനുള്ളിൽ എങ്ങനെ പരിഹരിക്കാം, ലളിതമായ സാങ്കേതികതകൾ ഉപയോഗിച്ച് പ്രധാന ആശയങ്ങൾ എങ്ങനെ ഓർമ്മിക്കാം, ശ്രദ്ധേയമായ ഫലങ്ങൾ എങ്ങനെ നേടാം എന്നതും പരിശീലിപ്പിക്കുന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. തെളിയിക്കപ്പെട്ട ഈ സാങ്കേതികവിദ്യകൾ കുട്ടികളുടെ സ്വപ്ന മെഡിക്കൽ സീറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കും. WhatsApp: +971 54 322 9664 (Middle East),+91 871 498 1744 (India)
Last Updated Mar 17, 2024, 5:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]