

“L360 ” ; മോഹന്‍ലാലിന്റെ 360ാം ചിത്രം; സംവിധാനം ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി; ആവേശത്തില്‍ ആരാധകര്‍
സ്വന്തം ലേഖകൻ
ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ നായകനായി മോഹൻലാൽ. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവന്നു. മോഹൻലാലിന്റെ കരിയറിലെ 360ാംമത്തെ ചിത്രമാണിത്.
പോസ്റ്ററിൽ L360 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രേക്ഷക ശ്രദ്ധ നേടിയ സൗദി വെള്ളയ്ക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. എന്തായാലും ആരാധകർക്കിടയിൽ ആവേശം തീർക്കുകയാണ് പ്രഖ്യാപനം. നിരവധി താരങ്ങളാണ് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററിന് താഴെ അഭിനന്ദനം മറിച്ച് രംഗത്തെത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ എമ്പുരാന്റെ തിരക്കിലാണ് താരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]