
പൂനെ: പൂനെയിൽ ഗുണ്ടാ നേതാവിനെ വെടിവെച്ചുകൊന്നു. പൂനെയിലെ റെസ്റ്റോറന്റിൽ വെച്ചാണ് ഗുണ്ടാ നേതാവായ 34 കാരനായ അവിനാശ് ബാലു ധന്വേയെ അക്രമികൾ വെടിവെച്ചു കൊന്നത്. തലയിൽ വെടിവെച്ച ശേഷം വടി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
പൂനെ-സോലാപൂർ ഹൈവേയിലെ ഒരു റെസ്റ്റോറൻ്റിലാണ് സംഭവം. ഇന്ദാപൂരിലെ റെസ്റ്റോറൻ്റില്‍ കൊല്ലപ്പെട്ട അവിനാശ് ബാലു ധന്വേയും മറ്റ് മൂന്ന് പേരും ഒരു മേശയിൽ ഇരിക്കുകയായിരുന്നു. അതിനിടയിലേക്ക് രണ്ടു പേർ വന്ന് വെടിവെക്കുന്നത് റെസ്റ്റോറൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. വെടിയേറ്റ് താഴെ വീണ അവിനാശിനെ പിറകെയെത്തിയ ആറ് പേർ ചേർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. അവിനാശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചതായും പൊലീസ് അറിയിച്ചു. അവിനാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനൽകും.
Last Updated Mar 17, 2024, 12:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]