

കേരളത്തിന് ലെജിസ്ളേറ്റീവ് കൗൺസിൽ സ്ഥാപിക്കുക: പ്രധാനമന്ത്രിക്ക് പ്രകടന പത്രികയിൽ ചേർക്കുന്നതിന് നിർദ്ദേശവുമായി അഡ്വ.അനിൽ ഐക്കര
ഡൽഹി: പ്രധാനമന്ത്രിയുടെ പ്രകടന പത്രികയിൽ ചേർക്കാൻ കേരളത്തിന് ലെജിസ്ളേറ്റീവ് കൗൺസിൽ സ്ഥാപിക്കുക എന്ന നിർദേശവുമായി അഡ്വ.അനിൽ ഐക്കര.
കേരളത്തിൽ സർക്കാർ രൂപീകരിക്കുന്ന പാർട്ടി ഏകാധിപത്യപരമായി പെരുമാറുന്നതിനു തടയിടാൻ മറ്റു വഴികളൊന്നും കാണാത്തതിനാൽ പൊതു സമൂഹം അനുഭവിക്കുന്ന പ്രതിസന്ധി ചെറുതല്ല. അതിനൊരു പരിഹാര സാധ്യത എന്ന നിലയിലാണ് ഈ നിർദ്ദേശം മുന്നോട്ടു
വച്ചിട്ടുള്ളത്.
പാർലമെന്റിൽ ലോക്സഭയും രാജ്യസഭയും എന്നത് പോലെ സംഥാന തലത്തിൽ രണ്ട് സഭകൾ ആണ് ഭരണഘടനാപരമായി ഉണ്ടാവേണ്ടത്. ‘ബൈ കാമറൽ സിസ്റ്റം’ ( Bicameral) എന്നാണ് ഈ രീതിയെ വിളിക്കുന്നത്. ഉപരിസഭ എന്നറിയപ്പെടുന്ന വിധാൻ പരിഷത്ത് സഭയിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അംഗങ്ങളെ എത്തിക്കാവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇങ്ങനെ വരുമ്പോൾ ചില ചോദ്യങ്ങൾ ഉന്നയിക്കുവാൻ പ്രതിപക്ഷം സഭയിൽ ഇല്ലാതാവുന്ന അവസ്ഥ മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]