
കൊച്ചി: ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന സ്വർണം പിടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ആണ് സ്വര്‍ണം പിടിച്ചത്.
മലേഷ്യയില്‍ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീൻ എന്നയാള്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്.80 പവനോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ആണ് ഇയാള്‍ ശ്രമിച്ചത്.
താലി ഊരിവച്ച് മാലയെടുത്തു, സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷം സിസിടിവി ഹാര്‍ഡ് ഡിസ്കും തൂക്കി കള്ളൻ
വയനാട്: കൂളിവയലില്‍ വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കയറി അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും 47,800 രൂപയും മോഷ്ടിച്ച ശേഷം സിസിടിവി ഹാര്‍ഡ് ഡിസ്കും എടുത്തുകൊണ്ട് പോയി കള്ളൻ.കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.
ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഊരിവച്ചിരുന്ന രണ്ട് സ്വര്‍ണമാലകള്‍ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. ഇതോടെയാണ് മോഷണം നടന്നത് വീട്ടുകാര്‍ മനസിലാക്കിയത്. തലയണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 47,800 രൂപയും ഇതോടൊപ്പം മോഷ്ടിക്കപ്പെട്ടതായി ഇവര്‍ മനസിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 16, 2024, 5:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]