

ഷക്കീല ക്ഷേത്രം ഉദ്ഘാടനം ചെയ്താല്‍ എന്താ കുഴപ്പം? ഹണി റോസിന് ആകാമെങ്കില്‍ ഷക്കീലക്കും ഉദ്ഘാടനം ചെയ്യാം; ഹണി റോസിനേക്കാളും ലിച്ചിയെക്കാളും ഭേദമാണവര്‍: നവ്യയുടെ വാക്കുകള്‍ക്ക് സോഷ്യൽ മീഡിയയിൽ വിമര്‍ശനം
കൊച്ചി: മലയാളികളുടെ പ്രിയ താരമായ നവ്യ നായര്‍ അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമായി നില്ക്കുന്ന താരമാണ്.
വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും നൃത്തമേഖലയിലും തന്റെ ‘മാതംഗി’ എന്ന ഡാന്‍സ് സ്കൂളുമായി തിരക്കിലാണ് താരം. ഒരുപാട് പ്രോഗ്രാമുകളും താരം ചെയ്യുന്നുണ്ട്. അടുത്തിടെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ ‘മാതംഗി’യുടെ നൃത്ത പരിപാടിയുണ്ടായിരുന്നു. പരിപാടിയ്ക്കിടെ ആരാധകരുമായി നവ്യ സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ ഈ പ്രോഗ്രാമിനിടെ നവ്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ഷക്കീല ക്ഷേത്രത്തിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ വന്നതിനെക്കുറിച്ചായിരുന്നു നവ്യ സംസാരിച്ചത്.
”ഷക്കീല എന്ന നടി ഈ അമ്പലത്തില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനെത്തി. അന്ന് അവര്‍ക്ക് സാമ്പത്തികമായി നല്ല ബുദ്ധിമുട്ടായിരുന്നു. അവരെ അമ്പലത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ ചോദിച്ചുവത്രേ, ”എന്നെപ്പോലെയൊരു നടിയെ അമ്പലത്തിലെ ഉദ്ഘാടനത്തിനോ ?” എന്ന്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപ്പോള്‍ ക്ഷണിക്കാന്‍ പോയ ആള് പറഞ്ഞു, ”ഭഗവാന്റെ മുന്നില്‍ നല്ലതോ ചീത്തയോ, ഇത്തരത്തിലുള്ളത് അത്തരത്തിലുള്ളത് എന്നൊന്നുമില്ല. ഞങ്ങള്‍ക്കൊക്കെ അമ്പലത്തില്‍ പോയി തൊഴാമെങ്കില്‍ നിങ്ങള്‍ക്കും അമ്പലത്തില്‍ വരാം.
മറ്റെല്ലാ നടിമാര്‍ക്കും അമ്പലങ്ങളില്‍ ഇനാഗുറേഷന് ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും ഇനാഗുറേഷന് ചെയ്യാം. ഈ പറഞ്ഞ ആള് ആരാണെന്ന് എനിക്കറിയില്ല. അദ്ദേഹമാരാണെന്നും എന്താണെന്നും എനിക്കറിയില്ല. പക്ഷേ ഈ ഒരു ചിന്ത എന്നെ ആകര്‍ഷിച്ചു. ഇത് പറയാതിരിക്കുന്നത് ശരിയല്ല. അദ്ദേഹം ആരായാലും വളരെ മനുഷത്വമുള്ള വ്യക്തിയാണെന്ന് അന്നെനിക്ക് തോന്നി…” നവ്യ പറയുന്നു.
താരത്തിന്റെ ഈ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.
നല്ല മനസ്സോടെ താരം ഷെയര്‍ ചെയ്ത ഈ വാക്കുകള്‍ക്ക് നിറയെ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം തന്നെ പലരും ഈ വാക്കുകളെ വിമര്‍ശിക്കുന്നുമുണ്ട്. ‘ഷക്കീല എന്ന നടിക്ക് എത്ര പ്രശ്നം . ഹണി റോസിന് ആകാമെങ്കില്‍ ഷക്കീലക്കും ഉത്ഘാടനം ചെയ്യാം ലിച്ചിയും ഹണി യും നവ്യയും ഷക്കീലയും എല്ലാം നടിമാരാണ്…’ എന്നതടക്കമാണ് കമന്റുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]