
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊല്‍ക്കത്തയിലേക്കുള്ള രണ്ടാം വരവില്‍ ടീം അംഗങ്ങളെ പ്രചോദിപ്പിച്ച് ടീം മെന്ററായ ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത ടീമിന്റെ പ്രീ സീസണ് ക്യാംപിലെത്തിയ ഗംഭീര്‍ കളിക്കാരോട് സംസാരിച്ചു.
ഇവിടെ സീനിയറും ജൂനിയറുമില്ല, അതുപോലെ ഇന്റര്‍നാഷണലും ഡൊമസ്റ്റിക്കുമില്ല. എന്റെ കൂടെ കളിച്ചവര്‍ക്കെല്ലാം അറിയാം, ഞാന്‍ എല്ലാവരെയും ഒരുപോലെ മാത്രമെ കാണു. ഐപിഎല്ലിലെ ഏറ്റവും വിജയകരമായൊരു ടീമിന്റെ ഭാഗമാണ് നമ്മള്. അതുകൊണ്ടുതന്നെ നമുക്ക് ഇത്തവണ ഒരേയൊരു ലക്ഷ്യമേയുള്ളു. ഇത്തവണ മെയ് 26ന് നമ്മള് അവിടെയുണ്ടാകും.
അതുകൊണ്ട് 23ന് അല്ല നമുക്ക് ഐപിഎല്‍ തുടങ്ങുന്നത്. ഇന്ന് മുതലാണ്, നിങ്ങള്‍ക്ക് എന്തും ചോദിക്കാം, അത് ഡ്രസ്സിംഗ് റൂമിലോ, ഗ്രൗണ്ടിലോ, എല്ലാവരുടെയും മുമ്പില്‍ വെച്ചോ എവിടെവെച്ചായാലും എപ്പോഴും ചോദിക്കാം. എല്ലാവരോടും സത്യസന്ധതയോടെ മാത്രമെ പെരുമാറുകയുള്ളൂവെന്ന് മാത്രമാണ് സപ്പോര്‍ട്ട് സ്റ്റാഫ് എന്ന നിലയില്‍ പറയാനുളളുവെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎല്‍ ഫൈനല്‍ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് 26ന് തന്നെയായിരിക്കും ഫൈനലെന്ന സൂചനയാണ് ഗംഭീറിന്റെ വാക്കില്‍ നിന്ന് ലഭിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നതിനാല്‍ ഐപിഎല്‍ 26ന് ഫൈനല്‍ പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ നേരെ വെസ്റ്റ് ഇന്‍ഡീസിലേക്ക് വിമാനം കയറും.
ഐപിഎല്ലില്‍ കൊല്‍ക്കത്തയെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഗംഭീര്‍. കഴിഞ്ഞ രണ്ട് സീസണിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മെന്ററായിരുന്ന ഗംഭീറും വിരാട് കോലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. 23ന് പാറ്റ് കമിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് ഇത്തവണ കൊല്‍ക്കത്തയുടെ ആദ്യ പോരാട്ടം.
Last Updated Mar 16, 2024, 6:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]