
ജയ്പൂര്‍: ഐപിഎല്ലില്‍ വരാനിരിക്കുന്നത് അടിുടെ പൊടിപൂരമെന്ന സൂചന നല്കി രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗ് വീഡിയോ. രാജസ്ഥാന് റോയല്‍സ് എക്സില്‍ പങ്കുവെച്ച സഞ്ജുവിന്റെ വീഡിയോ പങ്കുവെച്ച് രാജസ്ഥാന് റോയല്‍സ് എക്സില്‍ കുറിച്ചത് ശബ്ദം കൂട്ടിവെച്ചോളു, ഇത് സാംസണിന്റെ സമയമാണെന്നായിരുന്നു.
22 ചെന്നൈ സൂപ്പര്‍ കിംഗ്സ്-രാജസ്ഥാന് റോയല്‍സ് പോരാട്ടത്തോടെ തുടങ്ങുന്ന ഇത്തവണത്തെ ഐപിഎല്ലില്‍ 24നാണ് രാജസ്ഥാന്റെ ആദ്യ മത്സരം. കെ എല്‍ രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. എല്ലാ ഐപിഎല്‍ സീസണിലും നല്ല രീതിയില്‍ തുടങ്ങുന്ന സഞ്ജു പിന്നീട് നിറം മങ്ങുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
എന്നാല്‍ ഇത്തവണ രാജസ്ഥാന് ക്യാപ്റ്റന്‍ രണ്ടും കല്പ്പിച്ചു തന്നെയാണെന്നാണ് പരിശീലന വീഡിയോ വ്യത്യമാക്കുന്നത്. നെറ്റ്സിലെ ബാറ്റിംഗിനിടെ ഷോര്‍ട്ട് പിച്ച് പന്തിനെ അനായാസം കീപ്പറുടെ തലക്ക് മുകളിലൂടെ തഴുകി വിടുന്ന സഞ്ജുവിനെയും വീഡിയോയില്‍ കാണാം.
ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുലിനൊപ്പം സഞ്ജു സാംസണെയും സഹതാരം ധ്രുവ് ജുറെലിനെയും ജിതേഷ് ശര്‍മയെയും റിഷഭ് പന്തിനെയും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനമാകും ലോകകപ്പ് ടീമിലെ സ്ഥാനം നിര്‍ണയിക്കുക എന്നതിനാല്‍ ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. ഈ സീസണില്‍ 500 റണ്‍സിലേറെ നേടുകയും രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കുകയും ചെയ്താല്‍ സഞ്ജുവിന് ലോകകപ്പ് ടീം സ്വപ്നം കാണാം.
Volume up. It’s Samson time! 🔥😍
— Rajasthan Royals (@rajasthanroyals)
ഐപിഎല്ലിനായി വിദേശതാരങ്ങളടക്കം രാജസ്ഥാന് ക്യാംപിലെത്തിക്കഴിഞ്ഞു. ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയുടെ നേതൃത്വത്തിലാണ് പരിശീലന ക്യാംപ് പുരോഗമിക്കുന്നത്.
Last Updated Mar 16, 2024, 7:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]