

40 മണിക്കൂര്‍ നീണ്ട ദൗത്യം; സൊമാലിയൻ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന
ഡൽഹി: സമുദ്രാത്തിർത്തിയില്‍ നിന്നും 2600 കിലോമീറ്റർ അകലെ സൊമാലിയൻ കടല്‍ കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ മാള്‍ട്ടീസ് കപ്പല്‍ മോചിപ്പിച്ച് നാവിക സേന.
40 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലായിരുന്നു കപ്പലുണ്ടായിരുന്നവരെ നാവിക സേന മോചിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ പതിനാലിന് സൊമാലിയൻ കടല്‍ കൊള്ളക്കാർ തട്ടിയെടുത്ത മാള്‍ട്ടീസ് കപ്പലാണ് ഇന്ത്യൻ നാവിക സേന മോചിപ്പിച്ചത്.
ഇന്നലെ അന്താരാഷ്ട്ര ജലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന നാവിക സേനയുടെ കപ്പലിന് നേർക്ക് കൊള്ളക്കാർ തട്ടിയെടുത്ത കപ്പലില്‍ നിന്നും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്വയം പ്രതിരോധമെന്ന നിലയ്ക്ക് ആക്രമണം ആരംഭിച്ച നാവിക സേന കൊള്ളക്കാരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിന് കൊള്ളക്കാർ വഴങ്ങാതിരുന്നതോടെ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ ബന്ദികളക്കപ്പെട്ട കപ്പലിലെ ജീവനക്കാരോട് ബന്ധപ്പെട്ട നാവികസേന കപ്പലില്‍ 35 കടല്‍ കൊള്ളക്കാർ ഉണ്ടെന്ന് അറിഞ്ഞു. തുടർന്ന് നാവിക സേനയുടെ കമാൻഡോ വിഭാഗമായ മാർക്കോസ് ഉള്‍പ്പടെയുള്ള സംഘങ്ങള്‍ ദൗത്യത്തില്‍ പങ്കാളികളായി.
40 മണിക്കൂർ നീണ്ട നിന്ന ഏറ്റുമുട്ടലിനൊടുവില്‍ കടല്‍ കൊള്ളക്കാർ നാവിക സേനക്ക് മുൻപില് കീഴടങ്ങി. തുടർന്ന് കൊള്ളക്കാർ ബന്ദികളാക്കിയ 17 ജീവനക്കാരെയും സുരക്ഷിതരായി മോചിപ്പിച്ചു. മ്യൻമാർ, അംഗോള, ബള്‍ഗേറിയ എന്നി രാജ്യങ്ങളിലെ പൗരൻമാരെയാണ് മോചിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]