

‘പൊരിവെയിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണം; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം നിയന്ത്രണം വേണം’; ആവശ്യവുമായി സിപിഐ
തിരുവനന്തപുരം: കൊടും ചൂടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയം നിയന്ത്രണം വേണം. ഇക്കാര്യം ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷി യോഗം വിളിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ശനിയാഴ്ച പകല്‍ മൂന്ന് മണിയ്ക്കാണ് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും.
തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]