
ആലപ്പുഴ: ആലപ്പുഴയില്‍ എൽഡിഎഫ് കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദം നൽകാതിരുന്നതിനെ തുടർന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ക്രൂരമായി മർദിച്ചതായി പരാതി. ആലപ്പുഴ എസ്എൽപുരം പുരം കെഎസ്ഇബി ഓഫിസിലാണ് സംഭവം. മർദ്ദനമേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിന്റെ കുടുംബയോഗം ഇന്ന് നിശ്ചയിച്ചിരുന്നു.
ഇതിൽ പങ്കെടുക്കുന്നതിനായി എസ് എൽ പുരം കെഎസ്ഇബി ഓഫീസിലെ 16 ജീവനക്കാർ അനുമതി തേടി. എന്നാൽ അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് മോൻ ഇത് അനുവദിച്ചില്ല. ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച് പോകുന്നത് ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. തുടർന്ന് രാജേഷ് മോനെ ഓഫീസിനുള്ളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ചത് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണെന്ന് രാജേഷ് പറഞ്ഞു. ഡ്യൂട്ടി സമയത്ത് യോഗത്തിന് വിടാത്തതിലെ വിരോധത്തെ തുടർന്നാണ് മർദനമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated Mar 16, 2024, 7:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]