
ബെംഗളൂരു:ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള തൊഴിലാളി ക്ഷേമ പദ്ധതിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ശ്രമിക് ന്യായ് ഗ്യാരണ്ടികള്‍ നടപ്പാക്കുമെന്നാണ് വാഗ്ദാനം. എട്ടിന് പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ ശ്രമിക് ന്യായ് ഗ്യാരണ്ടികള്‍
1. ആരോഗ്യസുരക്ഷാ പദ്ധതി ഉറപ്പാക്കുന്ന ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും
2. ദേശീയ മിനിമം വരുമാനം 400 രൂപയാക്കി ഉയർത്തും, മൻരേഗ തൊഴിലാളികൾക്കും ഇത് ഉറപ്പാക്കും
3. നഗരങ്ങളിലെ യുവതീയുവാക്കൾക്ക് തൊഴിൽ ഗ്യാരന്റി പദ്ധതി
4. അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി
5. തൊഴിലാളി വിരുദ്ധമായ തൊഴിൽ നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന് കോൺഗ്രസ്
6. ജാതി സെൻസസ് ഉറപ്പ് നൽകുന്നു
7. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണപരിധി എടുത്ത് കളയും
8. ആദിവാസി വനസുരക്ഷാ നിയമങ്ങൾ സംരക്ഷിക്കും
Last Updated Mar 16, 2024, 1:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]