

ലോകസഭാ ഇലക്ഷൻ പടിവാതുക്കൽ നിൽക്കേ പൊലീസ് വണ്ടികൾ കട്ടപ്പുറത്തേക്ക്; പൊലീസിന് ഇന്ധനം നൽകിയ വകയിൽ പെട്രോൾ പമ്പ് ഉടമകൾക്ക് സർക്കാർ നൽകാനുള്ളത് 2000 കോടി രൂപ; പണം തന്നില്ലങ്കിൽ ഏപ്രിൽ 01 മുതൽ പൊലീസിന് ഡീസൽ നൽകില്ലന്ന് കാണിച്ച് പമ്പുടമകളുടെ സംഘടന ഡിജിപിക്ക് കത്ത് നൽകി; പല സ്റ്റേഷനുകളിലും പൊലീസ് ജീപ്പുകൾ നിരത്തിലോടുന്നത് കള്ളുകച്ചവടക്കാരന്റേയും ടയർ കടക്കാരന്റേയും ദയാദാക്ഷിണ്യം കൊണ്ട്
എ കെ ശ്രീകുമാർ
എറണാകുളം : ലോകസഭാ ഇലക്ഷൻ പടിവാതുക്കൽ നിൽക്കേ പൊലീസ് വണ്ടികൾ കട്ടപ്പുറത്താകുന്ന കാഴ്ചയാണ് വരാൻ പോകുന്നത്.
പൊലീസിന് ഇന്ധനം നൽകിയ വകയിൽ പെട്രോൾ പമ്പ് ഉടമകൾക്ക് സർക്കാർ നൽകാനുള്ളത് 2000 കോടി രൂപയാണ്. ഈ പണം മാർച്ച് 31നകം തന്നില്ലങ്കിൽ ഏപ്രിൽ 01 മുതൽ പൊലീസിന് ഡീസൽ നൽകില്ലന്ന് കാണിച്ച് പമ്പുടമകളുടെ സംഘടന ഡിജിപിക്ക് കത്ത് നൽകി. മാർച്ച് 13 ന് എറണാകുളത്ത് നടന്ന സംഘടനയുടെ സംസ്ഥാന കമ്മറ്റിയോഗത്തിലെ തീരുമാനമനുസരിച്ചാണ് ഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്രമസമാധാനം നടപ്പിലാക്കേണ്ട പൊലീസ് വാഹനങ്ങൾക്ക് ഡീസലും, ടയറും, സ്പെയർ പാർട്സും ഇല്ലാതായിട്ട് മാസങ്ങളായി. പല വണ്ടികളും കട്ടപ്പുറത്താണ് . കൺട്രോൾ റൂമിലും, ഹൈവേ പൊലീസിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർ പിരിവിട്ടാണ് പൊലീസ് ജീപ്പിന് ഡീസലടിക്കുന്നത്. ഇത് കോട്ടയത്തടക്കം നിത്യകാഴ്ചയാണ്.
മിക്ക പൊലീസ് സ്റ്റേഷനുകളിലും ഡീസലടിച്ച് നല്കുന്നത് കള്ള് കച്ചവടക്കാരും , മണ്ണ് , ക്വാറി മാഫിയകളുമാണ്. ഇതിന് പകരമായി ഇവർ നടത്തുന്ന പല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെയും കണ്ണടച്ച് കോംപ്രമൈസ് ചെയ്യേണ്ടിയും വരും
പൊലീസിന്
പൊലീസ് വാഹനങ്ങൾക്ക് ഡീസലടിക്കാൻ പണം സർക്കാർ നല്കാതായതോടെ അഴിമതി നടത്താൻ താൽപര്യമില്ലാത്തതും ക്ലീൻ ഇമേജുള്ളതുമായ പല പൊലീസ് ഉദ്യോഗസ്ഥരും ബാർ മുതലാളിമാരേയും, ക്വാറി മാഫിയയേയും സമീപിച്ച് പൊലിസ് വാഹനങ്ങൾക്ക് ഡീസൽ അടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
വാഹനത്തിൽ ഡീസൽ ഇല്ലാതായതോടെ കേസന്വേഷണവും, പെട്രോളിംഗും താറുമാറായി. ഇത് ക്രമസമാധാന തകർച്ചക്ക് കാരണമാകും. അടിയന്തിര സേവനമായ പൊലിസിന് തന്നെ ഈ ഗതികേട് വന്നപ്പോഴും മുഖ്യമന്ത്രിയടക്കമുള്ളവരുടെ ധൂർത്തിന് യാതൊരു കുറവുമില്ലന്നതാണ് യാഥാർത്ഥ്യം
പല പൊലീസ് സ്റ്റേഷനുകളിലേയും ജീപ്പുകൾ നിരത്തിലോടുന്നത് കള്ളുകച്ചവടക്കാരന്റേയും ടയർ കടക്കാരന്റേയും ദയാദാക്ഷിണ്യം കൊണ്ട് മാത്രമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]