
ദില്ലി: പാകിസ്ഥാനിൽ സൈനികർക്കുനേരെ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക പോസ്റ്റിന് നേരെയാണ് തീവ്രവാദികൾ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആറംഗ അക്രമികളുടെ സംഘമാണ് ആക്രമിച്ചതെന്ന് സൈനിക മാധ്യമ വിഭാഗം അറിയിച്ചു. എന്നാൽ, ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.
ഭീകരർ സ്ഫോടകവസ്തു നിറച്ച വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറ്റി. ഒന്നിലധികം ചാവേർ ആക്രമണങ്ങൾ നടത്തി. ഒരു കെട്ടിടത്തിൻ്റെ ഒരു ഭാഗം തകരുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തെന്ന് സൈന്യം അറിയിച്ചു. പാകിസ്ഥാൻ താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഫെബ്രുവരിയിൽ പാക്കിസ്ഥാനിൽ ദേശീയ തെരഞ്ഞെടുപ്പിന് കർശന സുരക്ഷയൊരുക്കിയിരുന്നു.
Last Updated Mar 16, 2024, 5:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]