മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടൻ മൻരാജ്. ഏകദേശം മുന്നൂറിൽ പരം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മൻരാജ് മിമിക്രിയുടെ ലോകത്തിൽ നിന്നും സിനിമയിൽ എത്തിയ ആളാണ്.
പുറത്തിറങ്ങാനിരിക്കുന്ന വവ്വാല് എന്ന ചിത്രത്തില്‍ കരിവണ്ണന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മന്‍രാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ഷഹ്മോൻ ബി പറേലിൽ കഥയും തിരക്കഥയും നിർവ്വഹിച്ചു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അണിയറക്കാര്‍ ലക്ഷ്മി ചപോർക്കർ നായികയാകുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ് തുടങ്ങി മുപ്പതിൽപരം താരങ്ങൾ അണിനിരക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രവുമാണ് ഇത്.
ഓൺഡിമാൻഡ്സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, എഡിറ്റർ ഫാസിൽ പി ഷഹ്മോൻ, സംഗീതം ജോൺസൺ പീറ്റർ, ഗാനരചന പി ബി എസ്, സുധാംശു, റീ റെക്കോർഡിംഗ് മിക്സർ ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യു, മേക്കപ്പ് സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ ഭക്തൻ മങ്ങാട്, ഫയർ ആൻഡ് ഗൺ ഗൺ രാജേന്ദ്രൻ, കോറിയോഗ്രാഫി അഭിലാഷ് കൊച്ചി, കളറിസ്റ്റ് ലിജു പ്രഭാകർ, സംഘട്ടനം നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് ആഷിഖ് ദിൽജിത്ത്, പി ആർ ഒ- എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ കോളിൻസ് ലിയോഫിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

