ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടിയിൽ നടന്ന ആനകളുടെ തലപ്പൊക്ക മത്സരവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കർശന നടപടി. ചട്ടങ്ങൾ ലംഘിച്ച് മത്സരം നടത്തിയതിന് നാല് ആനകൾക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് വനംവകുപ്പ് വിലക്കേർപ്പെടുത്തി.
ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ,ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കാണ് വിലക്ക്. ഇന്നലെ ഗുരുവായൂർ കോട്ടപ്പടിയിൽ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെയാണ് ആന പാപ്പാനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം കോട്ടപ്പടിയിൽ ആനകളുടെ തലപ്പൊക്ക മത്സരം നടക്കുന്നതിനിടെ ഒരു ആന പാപ്പാനെ ആക്രമിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനകൾക്ക് അമിത സമ്മർദ്ദം നൽകുന്ന രീതിയിൽ നിയമവിരുദ്ധമായി മത്സരം സംഘടിപ്പിച്ചതായി കണ്ടെത്തിയത്.
ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നിലവിൽ അഞ്ച് ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വിലക്ക് നിലനിൽക്കുന്ന കാലയളവിൽ ഈ ആനകളെ ഒരു തരത്തിലുള്ള പൊതുപരിപാടികളിലോ ഉത്സവങ്ങളിലോ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

