ദുബായ്: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം ഊഴം ലഭിക്കുമെന്നും പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ.
ദുബായിൽ നടന്ന ‘ഓർമ’ സാഹിത്യോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വർഷമായി സർക്കാർ തുടങ്ങിവെച്ച ജനക്ഷേമ പദ്ധതികൾ പൂർത്തിയാക്കാൻ ഭരണത്തുടർച്ച അനിവാര്യമാണെന്നും മൂന്നാം ഊഴം നൽകണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം ഊഴം എന്നത് കേവലം ഒരു രാഷ്ട്രീയ ആഗ്രഹമല്ല, മറിച്ച് അത് ജനഹിതമാണ്. ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദമാണത്.
ഇടതുപക്ഷത്തിന് വീണ്ടും അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും തുടർച്ചയുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

