
കോഴിക്കോട്: കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞെത്തിയ പൊസീസ് വിദ്യാർഥികളെ ലാത്തി വീശി ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികളെ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. കോളേജ് ഗ്രൌണ്ടിലൂടെ ഓടിയ വിദ്യാർഥികളെ വനിത പൊലീസ് അടക്കമുള്ള സംഘമാണ് ഓടിച്ചത്. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം. രണ്ടാഴ്ച മുമ്പും കോളേജിൽ സംഘർഷം ഉണ്ടായിരുന്നു.
ജൂനിയൽ വിദ്യാർഥിയെ മൂന്നാം വർൽ ബിരുദ വിദ്യാർഥി റാഗിംഗ് ചെയ്തെന്നാരോപിച്ചായിരുന്നു സംഘർഷം. മർദനമേറ്റ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് വിവരം.
Read More : രാമനാട്ടുകരയിൽ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടൂറിസ്റ്റ് ബസ്സിടിച്ചു, ദാരുണാന്ത്യം
രണ്ട് ദിവസം മുമ്പ് പത്തനംതിട്ട കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സ്കൂൾ വിദ്യാർത്ഥികള്‍ തമ്മിലടിച്ചിരുന്നു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്. കെഎസ്ആർടിസി ബസ്റ്റാന്റിൽവെച്ച് മറ്റ് യാത്രക്കാർ നോക്കി നിൽക്കെയാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. ബസ് സ്റ്റാൻറ് പരിസരത്ത് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]