
.news-body p a {width: auto;float: none;} വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു.
വിവരം അറിഞ്ഞതോടെ വനംവകുപ്പ് സ്ഥലത്തെത്തി. തീ അണക്കുന്നതിനായി വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് സംഘവും ശ്രമിക്കുകയാണ്.
ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് തീ ആളിപ്പടരുന്ന സ്ഥിതിയാണ്.
വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]