
ക്രെഡിറ്റ് കാർഡിന് വലിയ ജനപ്രീതിയുണ്ട്. ആവശ്യമുണ്ടായിട്ടും ഇല്ലാതെയും ക്രെഡിറ്റ് കാർഡ് എടുക്കുന്നവർ നിരവധിയാണ്. ഇങ്ങനെ ആവശ്യമില്ലാതെ ക്രെഡിറ്റ് കാർഡ് എടുത്ത് അത് ഉപയോഗിക്കാതിരുന്നാൽ നിരവധി പ്രാത്യാഘാതങ്ങൾ ഉണ്ടായേക്കാം. പ്രധാനമായും സിബിൽ സ്കോർ കുറഞ്ഞേക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുന്ന ഉടമകൾ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.
പ്രവർത്തനരഹിതമാകും: ഒരു ക്രെഡിറ്റ് കാർഡ് ഒരു നിശ്ചിത കാലത്തേക്ക് ഉപയോഗിക്കുന്നില്ല എന്നാണെങ്കിൽ അത് പ്രവർത്തനരഹിതമാകും. പൊതുവിൽ ക്രെഡിറ്റ് കാർഡ് കമ്പനികളുടെ ഈ കാലാവധി ആറ് മാസം മുതൽ ഒരു വർഷം വരെയാണ്. ഓരോ കമ്പനികളെ അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടാം. ക്രെഡിറ്റ് കാർഡ് പ്രവർത്തന രഹിതമാക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാർഡ് കമ്പനി കാർഡ് ഉടമയെ അറിയിക്കും. ഇത് എന്തിനാണെന്നാൽ ക്രെഡിര്റ് കാർഡ് ഉടമയ്ക്ക് കാർഡ് വീണ്ടും സജീവമാക്കുന്നതിന് വേണ്ടി ഒരു അവസരം കൂടി നൽകുകയാണ്.
ക്രെഡിറ്റ് സ്കോർ കുറയും: ക്രെഡിറ്റ് കാർഡ് എടുത്തിട്ട് അത് ഉപയോഗിക്കാതെ പ്രവർത്ത്നരഹിതമാകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിക്കും. ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്താലും അത് നിങ്ങളുടെ ക്രെെഡിറ്റ് സ്കോർ കുറയാൻ കാരണമാക്കും.
റിവാർഡുകൾ നഷ്ടമാകും: ക്രെഡിറ്റ് കാർഡ് കമ്പനികൾ കാർഡ് ഉടമകൾക്ക് നിരവധി ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുന്നുണ്ടാകും. കാർഡ് ഉപയോഗിക്കാതിരുന്നാൽ ഈ റുവാർഡുകളെല്ലാം നഷ്ടമാകും. മാത്രമല്ല, കാർഡ് വളരെക്കാലം നിഷ്ക്രിയമായി തുടരുകയാണെങ്കിൽ, നേടിയ റിവാർഡുകൾ കാലഹരണപ്പെട്ടേക്കാം.
ക്രെഡിറ്റ് കാർഡ് പ്രവർത്തനരഹിതമായാൽ എന്തുചെയ്യും?
ക്രെഡിറ്റ് കാർഡുകൾ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കാൻ ശ്രമിക്കുക: ഒരു ചെറിയ ഇടപാടെങ്കിലും നടത്തി ക്രെഡിറ്റ് കാർഡ് കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക. ഏതാനും മാസങ്ങൾ കൂടുമ്പോൾ ഉപയോഗിക്കുന്നതയിരിക്കും നല്ലത്.
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് പരിശോധന: ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് പതിവായി പരിശോധിക്കുക. ഇത് ക്രെഡിറ്റ് കാര്ഡ് കമ്പനികളിൽ നിന്നഉള്ള അറിയിപ്പുകൾ വിട്ടുപോകാതെ ശ്രദ്ധിക്കാൻ സഹായിക്കും.
ബാങ്കുമായി ബന്ധപ്പെടുക: നിങ്ങൾ താൽപര്യമില്ലാതെയാണ് ക്രെഡിറ്റ് കാർഡ് എടുത്തതെങ്കിൽ അതായത് നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു ക്രെഡിറ്റ് കാർഡ് ആണ് നിങ്ങളുടെ പേരിൽ ഉള്ളതെങ്കിൽ അത് ബാങ്കിനെ ബന്ധപ്പെട്ട് അവസാനിപ്പിക്കാവുന്നതാണ്.
കാർഡ് സജീവമാക്കാം: കാർഡ് പ്രവർത്തനരഹിതമാണെന്ന് ഉറപ്പായാൽ അത് വീണ്ടും സജീവമാക്കാൻ കഴിയും ഇതിനായി ബാങ്കിനെ സമീപിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]