
.news-body p a {width: auto;float: none;}
തെന്മല: ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടത്തിന് സമീപം തേനീച്ചക്കൂട്ടം ഇളകി വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെ കുത്തി. 15 വിനോദ സഞ്ചാരികൾക്കും 5 ഗാർഡുമാർക്കും പരിക്ക്. അവധി ദിവസം ആയതിനാൽ ധാരാളം സന്ദർശകരുണ്ടായിരുന്നു. ആളുകൾ തേനീച്ചയുടെ കുത്തേൽക്കാതിരിക്കാൻ നാലു പാടും ഓടി. പാലരുവി അധികൃതർ തെന്മല ആർ.ആർ.ടി സംഘത്തിനെ വിവരം അറിയിച്ചു. ആർ.ആർ.ടി തെന്മല റേഞ്ച് ഓഫീസർ ശെൽവരാജിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഒ ശ്രീജിത്ത്,ബി.എഫ്.ഒ വിജി, വാച്ചർ ജോമോൻ ഉൾപ്പെടെയുള്ളവർ എത്തി മികച്ച രീതിയിൽ രക്ഷപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആര്യൻങ്കാവിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു. ആർ.ആർ.ടി രാധാകൃഷ്ണൻ, ബി.എഫ്.ഒ ദേവദത്തൻ, ബിജി സദാശിവൻ എന്നിവർക്കും പരിക്കേറ്റിരുന്നു.
സുരക്ഷ വീഴ്ച
ഏറെ നാളായി പാലരുവിയിലെ കാന്റീന് സമീപം ഉള്ള മരത്തിൽ തേനീച്ചക്കൂടുണ്ടായിരുന്നു. കുരങ്ങോ, പക്ഷികളോ തട്ടി ഇളകിയതാകാം അപകട കാരണം എന്ന് തെന്മല റേഞ്ച് ഓഫീസർ ശെൽവ രാജ് പറയുന്നു.വൻ സുരക്ഷ വീഴ്ചയാണ് പാലരുവി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]