
മുടിയെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ.
മുടിയെ സംരക്ഷിക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
വിറ്റാമിൻ ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് മുടി, ചർമ്മം, നഖം എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുടി കൊഴിച്ചിൽ തടയുന്നതിനും ബയോട്ടിൻ പ്രധാന പോഷകമാണ്. ബയോട്ടിൻ്റെ കുറവ് മുടി കൊഴിച്ചിലിന് മുടി കാരണമാകും.
മുട്ടയിൽ മഞ്ഞക്കരുയിലും വെള്ളയിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി ഉൽപാദനത്തിന് മുട്ട സഹായകമാണ്.
ബയോട്ടിൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് നട്സ്. ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയില്‍ ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
മധുരക്കിഴങ്ങിൽ ബയോട്ടിൻ മാത്രമല്ല ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു.
ബയോട്ടിൻ, ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് പാലക്ക് ചീര. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു
അവോക്കാഡോയിൽ ബയോട്ടിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]