
.news-body p a {width: auto;float: none;}
മലപ്പുറം: തെന്നലയിൽ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറയ്ക്കൽ സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ആഷിറാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അയൽവാസിയുടെ വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് ഏഴ് തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീട്ടിന്റെ മുൻവശത്തെത്തിയ കുട്ടിക്ക് നേരെ കാർ പോർച്ചിൽ നിന്ന നായകൾ കുരച്ച് പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട കുട്ടി നിലവിളിച്ച് വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക് ഓടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട സ്ത്രീകൾ പുറത്തിറങ്ങി ശബ്ദമുണ്ടാക്കിയതോടെയാണ് നായകൾ തിരിഞ്ഞോടിയത്. കുട്ടി നന്നായി ഭയപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]