
തൃശൂർ: കുടുംബവഴക്കിനിടെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിയായ വി വി ശ്രീഷ്മ മോൾ (39) ആണ് മരിച്ചത്. ജനുവരി 29ന് രാത്രി കുടുംബവഴക്കിനിടെ മക്കളുടെ മുന്നിൽവച്ചാണ് ശ്രീഷ്മക്ക് ഭർത്താവ് വാസനിൽ നിന്ന് വെട്ടേറ്റത്. തുടർന്ന് അന്നുമുതൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ശ്രീഷ്മ മരിച്ചത്.
ശ്രീഷ്മയുടെ കൈകാലുകളിലാണ് വാസൻ വെട്ടിയത്. സംഭവത്തിന് ശേഷം കുട്ടികൾ അമ്മയെ പിതാവ് വെട്ടിയെന്നുള്ള കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീഷ്മയെ പൊലീസെത്തി ആശുപത്രിയിലാക്കി, ഭർത്താവ് വാസനെ അന്നുതന്നെ കസ്റ്റഡിയിലുമെടുത്തു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തും കുടുംബപ്രശ്നത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റിരുന്നു. പോത്തൻകോടാണ് സംഭവം. പന്തലക്കോട് സ്വദേശികളായ രാജേഷിനും മഹേഷിനുമാണ് വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് ആക്രമിച്ചത്. പ്രതി ഒളിവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞായർ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മഹേഷും രാജേഷും മറ്റൊരു സുഹൃത്തും ചേർന്ന് കൊച്ചുമോനെ മർദ്ദിച്ചെന്നും ഇതിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് കൊച്ചുമോൻ ആക്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം.