
എൽ സദർ: സ്പാനിഷ് ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ല റയൽ മാഡ്രിഡ് 1-1ന് ഒസാസുനയോട് സമനിലയിൽ കുരുങ്ങി. എംബാപ്പെ റയലിനായും ബുഡിമർ ഒസാസുനയ്ക്കായും ഗോൾ നേടി. 39-ാം മിനിട്ടിൽ റയലിന്റെ ബെല്ലിംഗ്ഹാം റഫറിയോട് തർക്കിച്ചതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വിവാദമായി. റയലിന് 51ഉം രണ്ടാമതുള്ള അത്ലറ്റിക്കോയ്ക്ക് 50ഉം ബാഴ്സലോണയ്ക്ക് 48 പോയിന്റുമാണിപ്പോഴുള്ളത്.