
ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ മലയാളിയായ 61 കാരനായ മാനുവൽ തോമസിനെ മകൻ മെൽവിൻ തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെൽവിൻ പൊലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. മെൽവിൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞ ദിവസം മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെൻ്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവർ ഡോസ് നൽകിയോ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു.
Last Updated Feb 17, 2024, 8:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]