
ചിപ്സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പൊളളലേറ്റു ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് സ്വന്തം ലേഖകൻ തിരുവനന്തുപുരം: തിരുവനന്തപുരം കൈതമുക്കില്‍ ചിപ്സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടയുടമ അപ്പു ആചാരിയാണ് മരിച്ചത്.
81 വയസായിരുന്നു. തീപിടിത്തത്തില്‍ കട
പൂര്‍ണമായി കത്തിനശിച്ചു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
മരിച്ചയാളുടെ മകനും ചിപ്സ് കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കടകളിലേക്ക് തീപടര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചു.
കടയില്‍ എട്ട് ഗ്യാസ് കുറ്റികളുണ്ടായിരുന്നു. അതില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചു.
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]