
കൊല്ലം: ചവറയിൽ മുഖംമൂടി സംഘം വീട്ടിൽ കയറി അതിക്രമം നടത്തി. മടപ്പള്ളി സ്വദേശി അനിലിന്റെ വീട്ടിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കാണ് രണ്ടംഗ സംഘം മുഖംമൂടിയണിഞ്ഞ് അനിലിന്റെ വീട്ടിലെത്തിയത്. അസഭ്യ വർഷത്തോടെ കണ്ണിൽ കണ്ടതും കൈയ്യിൽ കിട്ടിയതുമെല്ലാം നശിപ്പിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർത്തു. വീടിന്റെ ജനലും കസേരകളും നശിപ്പിച്ചു. മാരകായുധങ്ങൾ വീശി ഭീതി സൃഷ്ടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന വിവരം അറിഞ്ഞിട്ടും അക്രമം തുടർന്നു.
അക്രമ ദൃശ്യങ്ങൾ അനിൽ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ഒന്നര വർഷം മുൻപ് അനിലിന്റെ കാർ പ്രദേശവാസിയുടെ ബൈക്കിൽ തട്ടിയിരുന്നു. കേസ് ആയി. പരാതിക്കാരന് 5000 രൂപ നൽകി ഒത്തുതീർപ്പാക്കി. പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെട്ടു. നൽകാൻ അനിൽ തയ്യാറായില്ല. അതിന്റെ പേരിൽ തർക്കമുണ്ടായെന്നും പിന്നാലെയാണ് ആക്രമണമെന്നും അനിൽ പറയുന്നു. പ്രതികൾക്കായി ചവറ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Last Updated Feb 17, 2024, 8:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]