

കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎമ്മിന് താത്പര്യമില്ല; പകരമെത്തുക രണ്ട് പ്രമുഖര്‍; പ്രേമചന്ദ്രനെ നേരിടാൻ വനിതയെ ഇറക്കാനും ആലോചന; സിപിഎമ്മില്‍ സ്ഥാനാർത്ഥികളുടെ സാധ്യത ലിസ്റ്റ് സംബന്ധിച്ച ചർച്ചകള്‍ കൊഴുക്കുന്നു……
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സിപിഎമ്മില്‍ മാരത്തണ്‍ ചർച്ചകള്‍.
ഇന്നും നാളെയും പാർട്ടി ജില്ലാ കമ്മിറ്റികളില്‍ സ്ഥാനാർത്ഥികളുടെ സാധ്യത ലിസ്റ്റ് സംബന്ധിച്ച് ചർച്ചകള്‍ നടക്കും. തുടർന്ന് ജില്ലാ കമ്മിറ്റി സമർപ്പിക്കുന്ന ലിസ്റ്റില്‍ നിന്നാകും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ഈ മാസം 27 ന് സിപിഎം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും മുൻപ് പാർലമെന്റ് മണ്ഡലം കമ്മിറ്റികളും യോഗം ചേരും. അതേസമയം, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാക്കാൻ സാധ്യത കുറവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കണ്ണൂരോ വടകരയിലോ കെ.കെ ശൈലജ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാല്‍ കണ്ണൂരില്‍ എംവി ജയരാജനും വടകരയില്‍ എ.പ്രദീപ് കുമാറും സിപിഎമ്മിന്റെ പ്രാഥമിക സ്ഥാർത്ഥി പട്ടികയില്‍ ഉണ്ട്. ജില്ലാ കമ്മിറ്റി ചർച്ചകളില്‍ ഇവരുടെ പേരുറപ്പിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് കെ കെ ശൈലജ ഉണ്ടാകില്ല. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ പൊതു സ്വീകാര്യരെ നിർത്തി മണ്ഡലം പിടിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]