
ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കാവാലം പഞ്ചായത്ത് നിവാസിയായ ആതിര തിലക് (25) എന്ന യുവതി വിവാഹ നിശ്ചയം കഴിഞ്ഞ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ്, കാവാലം പത്തിൽച്ചിറ വീട്ടിൽ അനന്തുവിനെ (26) ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കൈനടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും സ്നേഹത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞ കഴിഞ്ഞ നവംബര്‍ 13ന് മോതിരമാറ്റ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ അനന്തു ജനുവരി അഞ്ചാം തീയ്യതി ആതിരയുടെ വീട്ടില്‍ എത്തി വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. കൈനടി പോലീസ് സ്റ്റേഷൻ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജോയി എ ജെ, സജിമോൻ എം പി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജോസലിൻ, അനൂപ്, എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി അനന്തുവിനെ അറസ്സ് ചെയ്തത്.
Last Updated Feb 16, 2024, 7:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]