
ഇടുക്കി: ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പനെന്ന കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മക്ക് വീണ് പരിക്കേറ്റു. മുൻ പഞ്ചായത്ത് മെമ്പർ പാൽത്തായ് പഞ്ചാമൃതത്തിനാണ് പരിക്കേറ്റത്.
രാവിലെ ബി എൽ റാം ടൗണിൽ വച്ച് ചക്കക്കൊമ്പൻറെ മുൻപിൽ അകപ്പെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന 30 അടി ഉയരമുള്ള തിട്ടയിൽ നിന്നും താഴത്തേക്ക് എടുത്ത് ചാടി രക്ഷപെടുമ്പോഴാണ് പരുക്കേറ്റത്.
കൈക്കും കഴുത്തിനും പരുക്കേറ്റ പാൽത്തായ് പഞ്ചാമൃതത്തിന് ശ്വാസമെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. പാൽത്തായിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ പരുക്കേൽക്കാതെ രക്ഷപെട്ടു. ചേലക്കരയിലെ ക്ഷേത്ര കോമരത്തിനെതിരെ ഹിന്ദു ഐക്യവേദി, ‘വെളിച്ചപ്പാട് വീടുകളിൽ വരുമ്പോൾ അരമണി ധരിക്കുന്നില്ല’ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Feb 16, 2024, 10:41 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]