

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടം; മാനസികാവസ്ഥ മെച്ചപ്പെടുന്നതായി കണ്ടെത്തല്‍; കിവി പഴത്തിന് ഇങ്ങനെയും ചില ഗുണങ്ങളോ; അമ്പരപ്പിച്ച് പുതിയ പഠനം
കൊച്ചി: ദിവസവും ആപ്പിള്‍ കഴിച്ചാല്‍ രോഗങ്ങളെ അകറ്റി നിർത്താമെന്ന് നാം കേട്ടിട്ടുണ്ട്.
ആപ്പിള്‍ മാത്രമല്ല, കിവി പഴവും ഒരു ഡോക്ടർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയാണ് ഗവേഷകർ. കിവി പഴം കഴിക്കുന്നതിലൂടെ നാല് ദിവസത്തിനുള്ളില്‍ ഒരാളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നതായാണ് കണ്ടെത്തല്‍.
പച്ച നിറത്തിലെ മൃദുവായ കിവി പഴം വിറ്റാമിൻ സി കൊണ്ട് സമ്ബുഷ്ടമാണ്. ഇത് മനുഷ്യശരീരത്തിന് നിരവധി ഗുണങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായ ഒന്നാണ്. എന്നാല്‍, വിറ്റാമിൻ സി സപ്ലിമെന്റുകളേക്കാള്‍ വേഗമേറിയതും ദീർഘകാലം നിലനില്ക്കുന്നതുമായ ഉത്തേജനം ഈ പഴം നമ്മുടെ മാനസികാരോഗ്യത്തിന് നല്‍കുന്നതായാണ് അടുത്തിടെ നടന്ന ഒരു പഠനത്തിലൂടെ ഗവേഷകർ തെളിയിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ന്യൂസിലൻഡിലെ ഒട്ടാഗോ സർവകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം, വിറ്റാമിൻ സി കുറവുള്ള 155 പേരില്‍ എട്ടാഴ്ചത്തെ പഠനമാണ് നടത്തിയത്. പഠനത്തിന്റെ ഭാഗമായവർ ദിവസേന ഒരു വിറ്റാമിൻ സി സപ്ലിമെന്റോ അല്ലെങ്കില്‍ രണ്ട് കിവി പഴങ്ങളോ കഴിച്ചു. തുടർന്ന് ഇവരുടെ മാനസികാവസ്ഥ, ഉറക്കത്തിന്റെ ഗുണനിലവാരം, ശാരീരിക പ്രവർത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സർവേയിലൂടെ വിലയിരുത്തി.
കിവി പഴങ്ങള്‍ നാല് ദിവസത്തിനുള്ളില്‍ ഉന്മേഷവും മാനസികാവസ്ഥയും മെച്ചപ്പെടുത്തിയെന്നും ഏകദേശം 14 – 16 ദിവസങ്ങള്‍ എത്തിയപ്പോള്‍ ഈ ഫലങ്ങള്‍ അതിന്റെ ഏറ്റവും ഉയർന്ന നിലയിലായിരുന്നെന്നും ബ്രിട്ടീഷ് ജേണല്‍ ഒഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ പറയുന്നു.
വിറ്റാമിൻ സി സപ്ലിമെന്റുകളാകട്ടെ, 12-ാം ദിവസം വരെ മാനസികാവസ്ഥയെ നേരിയ തോതില്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]