
തൃശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ യോഗത്തിലാണ് തീരുമാനം.
ആരെങ്കിലും മാസപ്പടി ചോദിച്ചാൽ പരാതി നൽകുമെന്നും യോഗം തീരുമാനമെടുത്തു. 2017 ൽ തന്നെ സംഘടന എടുത്ത തീരുമാനം ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയായിരുന്നെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജില്ലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരാതി ഉയർന്നിരുന്നു. ചിലർ നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സമീപിച്ചത്.
ഈ സാഹചര്യത്തിലാണ് തീരുമാനം യോഗം വീണ്ടും ആവർത്തിച്ചുറപ്പിച്ചതെന്നും പത്മദാസ് പറഞ്ഞു. സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് ഉത്തരവിറക്കി; 13 ഇനങ്ങളുടെ പുതുക്കിയ വില വിവരം അറിയാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]